Advertisement

ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ വധഭീഷണിക്ക് കേസ്

January 22, 2019
Google News 0 minutes Read
case against actor aditya pancholi

കാർ മെക്കാനിക്കിനെ അസഭ്യം പറയുകയും വധഭീഷണി മുഴ്കകുകയും ചെയ്ത ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിക്കെതിരെ കേസ്. കാർ സർവ്വീസ് ചെയ്തതിന്റെ ബിൽ തുക സംബന്ധിച്ച തർക്കമാണ് വധഭീഷണിയിൽ കലാശിച്ചത്.

പഞ്ചോളിയുടെ ആഡംബര കാറിൽ അറ്റകുറ്റപണികൾ നടത്തിയതിന്? 2.82 ലക്ഷം രൂപയുടെ ബിൽ നൽകിയിരുന്നു. എന്നാൽ പണമടക്കാൻ ആദിത്യ പഞ്ചോളി തയാറായില്ല. മെക്കാനിക് ഈ ആവശ്യത്തിന് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദിത്യ ഇയാളെ അസഭ്യം പറയുകയും മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തിൽ വെർസോവ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here