എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുടുംബയോഗങ്ങളിലൂടെ തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുത്തത്.
മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ കുടുംബയോഗങ്ങളിൽ പങ്കെടുക്കണമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
കുടുംബയോഗങ്ങളിൽ രാഷ്ട്രീയം സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളിലൂന്നിയാണ് പിണറായിയുടെ പ്രസംഗം.വി വാദം ഇനിയും തീരാത്ത ശബരിമലയിൽ തിരുപ്പതി മോഡൽ വികസനം നടപ്പാക്കുമെന്ന മുൻ പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിച്ചു.പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ മിക്കതും നടപ്പാക്കാനായി. പിണറായി അവകാശപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫ് നടത്തുന്ന 22 കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ തിരഞ്ഞെട്ടിപ്പിന് മുൻപ് ജനങ്ങളുമായി സംവദിക്കണമെന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here