ഹാക്കര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ഡല്‍ഹി പോലീസ് കേസെടുത്തു
വോട്ടിങ് മെഷിനുകളില്‍ ക്രമക്കേട് നടത്തിയെന്ന് വെളിപ്പെടുത്തിയ ഹാക്കര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലിസ് കേസെടുത്തു. അതേസമയം രാജ്യത്ത് ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പൂര്‍ണ്ണമായും വിശ്വസനീയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . വോട്ടിങ് യന്ത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും വോട്ടിങ് യന്ത്രത്തില്‍ എത്തിക്കാന്‍ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷനിലെ സാങ്കേതിക വിദഗ്ധന്‍ ഡോ. രജത് മൂന വ്യക്തമാക്കി.
സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനാണ് കമ്മീഷന്റെ പ്രാഥമിക തിരുമാനം. ഡല്‍ഹി പോലിസിന് കമ്മീഷന്‍ ഇന്ന് രേഖാമൂലം പരാതി നല്‍കി. ഇന്നലെ രാത്രി തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ച ശേഷമാണ് ഇന്ന് പരാതി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി സ്വീകരിച്ച ഡല്‍ഹി പോലിസ് വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തു. ഡല്‍ഹി പോലിസ് നടത്തുന്ന പ്രാഥമിക വിവര ശേഖരണത്തിന് ശേഷം അന്വേഷണം ദേശിയ എജന്‍സികളുടെ സംയുക്ത സംഘത്തിന് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ തിരുമാനം.
ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ എന്നിവര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചയില്‍ ഇത് സമ്പന്ധിച്ച ധാരണ ഉണ്ടായത്. എന്‍.ഐ.എ യോ സി.ബി.ഐ യോ അഥവ സംയുക്ത കേന്ദ്ര എജന്‍സികളുടെ സംഘമോ ആകും വിഷയം പരിശോധിയ്ക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്ത ദിവസ്സം നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here