Advertisement

കല്യാൺ ജ്വല്ലറി സ്വർണാഭരണങ്ങൾ കവർന്ന കേസ്; അഞ്ച് മലയാളികൾ അടക്കം മുഴുവൻ പ്രതികളും പിടിയിൽ

January 22, 2019
Google News 1 minute Read

കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അഞ്ച് മലയാളികളടക്കം മുഴുവൻ പ്രതികളും പിടിയിൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ്​ മുഴുവൻ പ്രതികളെയും പൊലീസ്​ പിടികൂടിയത്. ഇവരെ തമിഴ്നാട് പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

കോയമ്പത്തൂരിനടുത്തുള്ള ചാവടിയിൽ വെച്ച് ഒരു കോടി രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പതിനാറ് പ്രതികളും പിടിയിലായി. അറസ്റ്റിലായവരിൽ അഞ്ച് പേർ മലയാളികളാണ്. തൃശൂർ സ്വദേശികളായ റിനൂപ്, കണ്ണൻ, എറണാകുളം സ്വദേശി ഹബീബ്, പത്തനംതിട്ട സ്വദേശി വിബിൻ സംഗീത്, ഇടുക്കി സ്വദേശി റിൻസാത്ത് സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായ മലയാളികൾ.

Read More : കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായാണ്​ പ്രതികളെ പിടികൂടിയത്. കവർച്ച ആസൂത്രണം ചെയ്ത ഫിറോസിനെ ആന്ധ്ര പൊലീസ് നേരത്തെ അറസ്​റ്റു ചെയ്​തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിയിരുന്നില്ല. ഫിറോസിൽ നിന്ന് കിട്ടിയ വിവരത്തി​ന്റെ അടിസ്ഥാനത്തിലാണ് സഹോദരൻ അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെ അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി പൊലീസ്​ പിടികൂടിയത്. തിരുപ്പതി ഡി.എസ്​.പിയുടെ നേതൃത്വത്തിലുളള സംഘമാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്​. ജനുവരി ഏഴാം തീയതിയാണ്​ കോയമ്പത്തൂരിനടുത്ത് ചാവടിയിൽ ജ്വല്ലറിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here