ഒരേയൊരു കോഹ്‌ലി; ലോകക്രിക്കറ്റിന്റെ നായകന്‍
ലോകക്രിക്കറ്റില്‍ കോഹ്‌ലിയുടെ ബാറ്റിനോളം കരുത്ത് തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഐസിസി അവാര്‍ഡുകള്‍ തൂത്തുവാരിയാണ് കോഹ്‌ലി ഇപ്പോള്‍ ഉള്ള താരങ്ങളില്‍ താന്‍ തന്നെയാണ് ഏറ്റവും മികച്ചവനെന്ന് തെളിയിച്ചത്. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനൊപ്പം മികച്ച ഏകദിന, ടെസ്റ്റ് താരമായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ നയിക്കുന്നതും കോഹ്‌ലി തന്നെ. ഐസിസിയുടെ പ്രധാന മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും വിരാട് സ്വന്തമാക്കി.
Read Also: വനിതാ മതിലിനിടെയുണ്ടായ സംഘർഷം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിൽ
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. ഐസിസി ടി-20 യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ആരോണ്‍ ഫിഞ്ച് നേടി. സിംബാവേയ്‌ക്കെതിരെ ഫിഞ്ച് നേടിയ 76 പന്തില്‍ 172 റണ്‍സ് പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കി. ടെസ്റ്റ്, ഏകദിന ടീമില്‍ കോഹ്‌ലിക്കൊപ്പം ഇടം നേടിയ ഏക ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ മാത്രമാണ്. അതേസമയം, ടെസ്റ്റ് ടീമില്‍ പന്തും ഏകദിന ടീമില്‍ രോഹിത് ശര്‍മയും ഇടം പിടിച്ചു.
Read Also: തമിഴില്‍ മഞ്ജു വാര്യരുടെ മാസ് എന്‍ട്രി; വെട്രിമാരന്‍ ചിത്രത്തില്‍ നായകന്‍ ധനുഷ്
ഐസിസിയുടെ മികച്ച ഏകദിന താരമായി തുടര്‍ച്ചയായ രണ്ടാം തവണയും ടെസ്റ്റ് താരമായി ആദ്യമായുമാണ് കോഹ്‌ലി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 13 ടെസ്റ്റുകളില്‍ അഞ്ച് സെഞ്ച്വറികളോടെ 55.08 ശരാശരിയില്‍ 1,322 റണ്‍സാണ് കോഹ്‌ലി നേടിയത്. 14 ഏകദിന മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ച്വറികളുടെ ബലത്തില്‍ 133.55 ശരാശരിയില്‍ 1,202 റണ്‍സും കോഹ്‌ലി സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here