ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്
അധിക സീറ്റുകള്‍ വേണമെന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും മുസ്ലിംലീഗിന്റെയും ആവശ്യങ്ങള്‍ നടക്കില്ലെന്ന് വ്യക്തമാക്കി യു.ഡി.എഫ്.കണ്‍വീനര്‍ ബെന്നി ബഹനാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റും പിടിച്ചെടുക്കാനോ വിട്ടു നല്‍കാനോ കോണ്‍ഗ്രസ്സില്‍ ആലോചനയില്ലെന്ന് ബെന്നി ബഹനാന്‍ കോട്ടയത്ത് പറഞ്ഞു.
ഘടക കക്ഷികളുടെ ന്യായമായ ആവശ്യങ്ങള്‍ യു.ഡി.എഫ് എന്നും പരിഗണിച്ചിട്ടുണ്ട്.സീറ്റ് കൈക്കലാക്കാന്‍ യുഡിഎഫില്‍ മത്സരമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നതിന് പിന്നാലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
നിലവിലുള്ള കോട്ടയം സീറ്റിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്ന ഘടകകക്ഷികളുടെ പ്രതീക്ഷകള്‍ മങ്ങുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here