മുനമ്പം മനുഷ്യ കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ ട്വന്‍റിഫോറിന്
മുനമ്പം മനുഷ്യ കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ ട്വന്‍റിഫോറിന്. കേസിലെ പ്രധാന പ്രതികളായ സെൽവനും ശ്രീകാന്തും ശ്രീലങ്കയിൽ നിന്നും മുനമ്പത്തെത്തി ബോട്ട് കച്ചവടം ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ട്വന്‍റി ഫോർ പുറത്തുവിടുന്നത്. സെൽവത്തിന്റേയും ശ്രീകാന്തിന്റെയും ഇടപെടലുകളാണ് ദൃശ്യങ്ങളിൽ വ്യക്തമാണ്. കസ്റ്റഡിയിൽ ഉള്ള പ്രതികളുടെ മൊബൈൽ ഇൽ നിന്നും ദൃശ്യങ്ങൾ അന്വേഷണ ഏജൻസി കണ്ടെടുത്തിട്ടുണ്ട്. ശ്രീലങ്കക്കാർ മുനമ്പത്തു എത്തി ഡീൽ ഉറപ്പിക്കുമ്പോൾ രഹസ്യമായി എടുത്ത ഈ ദൃശ്യം കേസിലെ വഴിത്തിരിവ് ആകും. ശ്രീകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ശ്രീലങ്കൻ പാസ്പോർട്ടുകളും കണ്ടെത്തിയിട്ടുണ്ട്. മുനമ്പം മനുഷ്യകടത്ത് കേസിൽ രാജ്യ വിരുദ്ധ ഗൂഡാലോചന ഉണ്ടെന്ന് ഇന്റലിജൻസ് പോലീസ് പ്രാഥമിക നിഗമനം ശരിവെയ്ക്കുന്നതാണ് ഈ കണ്ടെത്തലുകൾ.
ബോട്ട് കച്ചവടം ഉറപ്പിക്കുന്ന നിര്‍ണ്ണായക വീഡിയോ ദൃശ്യമാണിത്. ശ്രീലങ്കക്കാരും ഒപ്പം വീഡിയോയില്‍ ഉണ്ട്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ലക്ഷദ്വീപിലെ കല്‍പ്പെനിയില്‍ നിന്നാണ് എത്തിയതെന്നാണ് ആദ്യം ഇവര്‍ പറയുന്നത്. പിന്നീട് ഇവര്‍ ശ്രീലങ്കയില്‍ നിന്നാണെന്നും പറഞ്ഞു. മനുഷ്യരെ ഇറക്കി നിര്‍ത്താന്‍ സാധിക്കുന്ന അറ ഉണ്ടോ എന്നും ഇരുവരും ചോദിക്കുന്നുണ്ട്. ശ്രീകാന്തന്റേയും സെല്‍വന്റേയും കേസിലെ പങ്ക് വ്യക്തമാക്കാന്‍ ഈ വീഡിയോ മതിയാവും. ഡിസംബര്‍ 15നാണ് ഇരുവരും ആദ്യം ബോട്ട് വാങ്ങാനായി എത്തുന്നത്. ജോഷി തരകന്‍ എന്നയാളുടെ ഓഫീസില്‍ നിന്നാണ് ബോട്ട് കച്ചവടം ഉറപ്പിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. എല്‍ടിടിഇയുമായി ബന്ധമുള്ള ചിലരും മനുഷ്യക്കടുത്തുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നാമ് പോലീസ് സംശയിക്കുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ശ്രീലങ്കയില്‍ നിന്നുള്ള പാസ്പോര്‍ട്ട് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here