പ്രവാസി തീര്‍ത്ഥാടകര്‍ക്കായി ‘പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
പ്രവാസി തീര്‍ത്ഥാടകര്‍ക്കായി പ്രവാസി തീര്‍ത്ഥ് ദര്‍ശന്‍ യോജന നടപ്പിലാക്കുമെന്നും ലോകത്താകമാനം പാസ്സ്‌പോര്‍ട്ട് സേവാ സേവനത്തിലൂടെ ഇലക്ട്രോണിക്ക് വിസ സംവിധാനം നടപ്പിലാക്കുമെന്നുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാരാണസിയില്‍ 15 ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ നിയോജക മണ്ഡലത്തില്‍ നടക്കുന്ന പ്രവാസി ഭാരതിയ ദിവസ് വേദിയില്‍ കോണ്‍ഗ്രസ്സിനെതിരെ രാഷ്ട്രിയ വിമര്‍ശനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. രാജ്യത്തെ കൊള്ളയടിച്ച കോണ്‍ഗ്രസ് ഭരണവ്യവസ്ഥയെ ആകെ അഴിമതി നിറച്ചതാക്കി മാറ്റിയെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നുവെന്നും, ഇത് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസികളുടെ പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസി പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന നടപടികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
നിയമനിര്‍മാണ സഭകളില്‍ പ്രവാസി പ്രാതിനിധ്യം, വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരാനിടയുണ്ട്. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. സമ്മേളനത്തിനു ശേഷം പ്രതിനിധികള്‍ പ്രയാഗ് രാജിലെ കുംഭമേളയിലും, തുടര്‍ന്ന് ഡല്‍ഹിയിലെത്തി റിപ്പബ്ലിക്ക് ദിന പരിപാടികളിലും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here