പത്മനാഭ സ്വാമി ക്ഷേത്ര കേസ്: ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
ശ്രീപത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ നാളെയും മറ്റന്നാളുമായി അന്തിമവാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.
ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികളാണ് കോടതിയുടെ മുന്നിലുള്ളത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടെയുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടും കോടതി നാളെ പരിഗണിച്ചേക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here