ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരത്തിന് പിന്നിൽ കരിമണൽ കടത്തുകാര്‍; ഷിബു ബേബി ജോണ്‍
ആലപ്പാട് കരിമണൽ ഖനനവിരുദ്ധ സമരത്തിന് പിന്നിൽ കരിമണൽ കടത്തുകാരെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ .രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സീ വാഷിംഗ് നിർത്തിയാൽ ഐആര്‍ഇയും കെഎംഎംഎല്ലും അടച്ചു പൂട്ടേണ്ടി വരുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
83 ദിവസം പിന്നിട്ട ആലപ്പാട് കരിമണൽ വിരുദ്ധ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് മുൻ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോൺ രംഗത്ത് വന്നത്. സേവ് ആലപ്പാടെന്നതിനെ അംഗീകരിക്കാം. പക്ഷേ ഖനനം പൂർണമായും നിർത്താനാകില്ല. സമരത്തിന് പിന്നിലെ ബാഹ്യ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം. കരിമണൽകടത്ത് മാഫിയയാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 25 വർഷമായി ഖനനം മൂലം ആലപ്പാട് ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല. സീ വാഷിംഗ് നിർത്തിയാൽഐആര്‍ഇയും കെഎംഎംഎല്ലും അടച്ചു പൂട്ടേണ്ടി വരും. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഏകപക്ഷീയമാകാതെ തൊഴിലാളികളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ആലപ്പാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം വ്യവസായങ്ങൾ കൂടി സംരക്ഷിക്കണമെന്നതാണ് തൊഴിലാളി സംഘടകളുടെ നിലപാടെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here