മാഫിയ ബന്ധം: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന. മാഫിയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് സ്റ്റേഷനുകളിലാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടക്കുന്നത്. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലാണ് പരിശോധന.
സംസ്ഥാനത്തെ അന്‍പതിലധികം പൊലീസ് സ്റ്റേഷനുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. പല സ്റ്റേഷനുകളിലേയും സി ഐ, എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാഫിയയുമായി ബന്ധമുണ്ടെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ മാഫിയകളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടേയും ഐജി വെങ്കിടേശിന്റേയും നേൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കേസുകള്‍ സ്‌റ്റേഷന് പുറത്ത് ഒത്തു തീര്‍പ്പാക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് മത്രം 21 ഓളം സ്റ്റേഷനുകളിലാണ് പരിശോധന. എറണാകുളം റേഞ്ചില്‍ ആറ് സ്‌റ്റേഷനുകളിലും പരിശോധന നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here