‘ഞാനെന്റെ എന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും’; കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ്
ഹിന്ദു ഭാര്യക്കൊപ്പമുളള ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനേവാല. ഹിന്ദുപെണ്‍ക്കുട്ടികളുടെ ദേഹത്ത് തൊടുന്ന അന്യ മതത്തില്‍പ്പെട്ടവരുടെ കൈ വെട്ടണമെന്നുളള കേന്ദ്രമന്ത്രി ആനന്ദകുമാര്‍ ഹെഗ്‌ഡെയെ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഞാനെന്റെ ഹിന്ദു ഭാര്യയെ തൊടുന്നു, ഇനി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യുക, നിങ്ങളെ വെല്ലുവിളിക്കുന്നു എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Good afternoon @AnantkumarH . See my hands are touching my hindu life ..Now do what u can !! It’s a dare sir!! pic.twitter.com/8AyJcV5yqT
— Tehseen Poonawalla (@tehseenp) January 28, 2019
ഹെഗ്‌ഡെയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഹെഗ്‌ഡെക്ക് ആളുകളെ കൊല്ലാന്‍ ആഹ്വാനം ചെയ്യാനല്ലാതെ മറ്റൈന്നും അറിയില്ലെന്ന് ഹൈദരാബാദ് എംപി അസാസുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here