തലയുടെ നായികയായി വിദ്യാ ബാലന്‍ തമിഴിലേക്ക്
പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യ തമിഴകത്തേക്കെത്തുന്നത്. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് ചിത്രം. വിദ്യക്കൊപ്പം ശ്രദ്ധ ശ്രീനാഥും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ അജിതിന്റെ നായികയായിട്ടാണ് വിദ്യയെത്തുന്നതെന്നും താരത്തിന്റേത് പ്രത്യേകത നിറഞ്ഞ റോളാണെന്നും ബോണി കൂപര്‍ പറഞ്ഞു. ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബംരം, രംഗരാജ് പാണ്ഡ്യ, അഭിരാമി വെങ്കടാചലം, അശ്വിന്‍ റാവു, സുജിത് ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read more:വേശ്യാലയത്തിന് മുകളിലാണ് ഇന്ത്യാ-പാക്ക് ബോര്‍ഡര്‍ ഉയര്‍ന്നത്, ആ സത്യം ഇനി വിദ്യാബാലന്‍ പറയും
തല 59 എന്നാണ് ചിത്രത്തിന് താല്‍കാലികമായി നല്‍കിയിരിക്കുന്ന പേര്. 2019 മെയ് മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. യുവാന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
There were rumours and speculations on the internet that I’m part of #AK59. Glad to announce today that those rumours are actually true. I am INDEED part of this incredible project. :)
— Shraddha Srinath (@ShraddhaSrinath) January 28, 2019
. @vidya_balan is making her debut in Tamil in #AK59 (#Pink Tamil Remake)..
She will be paired opp. to #Thala #Ajith pic.twitter.com/8ykIttYoJY
— Ramesh Bala (@rameshlaus) January 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here