ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയില്‍ രാഷ്ട്രം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ച് രാഷ്ട്രം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മാഹാത്മാവിന്റെ ത്യാഗത്തെ ദേശീയ നേതാക്കളടക്കം നിരവധി പ്രമുഖര്‍ അനുസ്മരിച്ചു.
രക്തസാക്ഷി ദിനത്തില്‍ മഹാത്മാഗാന്ധിയെയും ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യസമര നേതാക്കളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.
On Martyrs’ Day, we gratefully remember Mahatma Gandhi and the countless freedom fighters who sacrificed their all for our Independence #PresidentKovind
— President of India (@rashtrapatibhvn) January 30, 2019
Read More: 209 തടവുകാർക്ക് ഇളവ് അനുവദിച്ച 2011 ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
ഗുജറാത്തിലെ ദണ്ഡിയില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. കോളനിവത്ക്കരണത്തിനെതിരെ ബാപ്പു പോരാടിയ ദണ്ഡിയില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ സ്മാരകം രാഷ്ട്രത്തിനായി സമര്‍പ്പിക്കുമെന്ന് മോദി പറഞ്ഞു.
Tomorrow, on Bapu’s Punya Tithi, I will be in Dandi, the place from where Bapu challenged the might of colonialism.
In Dandi, the National Salt Satyagraha Memorial will be dedicated to the nation. This is a tribute to Satyagrahis led by Gandhi Ji, who worked for India’s freedom. pic.twitter.com/bJ5YgHZlr5
— Narendra Modi (@narendramodi) January 29, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here