ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പൂര്‍ത്തിയാക്കിയത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂര്യയുടെ പ്രസംഗം
സിനിമയിലായാലും ജീവിതത്തിലായാലും ക്ലീന്‍ ഇമേജുള്ള താരമാണ് സൂര്യ. തമിഴ് സിനിമാലോകത്തെ സൂപ്പര്‍ താരങ്ങളിലൊരാലായ സൂര്യയുടെ പൊതുവേദികള്‍ പൊതുവെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഈയിടെ വേല്‍ ടെക് രംഗരാജന്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസ്‌കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സൂര്യയുടെ പ്രസംഗത്തെ വിദ്യാര്‍ത്ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഞാന്‍ സപ്ലി എഴുതിയാണ് ബി കോം പാസ്സായതെന്ന് സൂപ്പര്‍ താരം പറഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സപ്ലി എഴുതി ബി.കോം പൂര്‍ത്തിയാക്കിയ ഞാന്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പഠിച്ച ചില പാഠങ്ങളും അനുഭവങ്ങളുമാണ് പങ്കുവെയ്ക്കുന്നത്. പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ ഒരിക്കലും ഇവിടെ എത്തുമെന്ന് വിചാരിച്ചിരുന്നില്ല. നടനാകാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. സിനിമയില്‍ എത്തിയ ഞാന്‍ എന്നെത്തന്നെ മാതൃകയാക്കി എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് അഭിനയിച്ച് തുടങ്ങുകയായിരുന്നു. തന്നില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിച്ച് തുടങ്ങിയാല്‍ ജീവിതത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകും. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം ചിലപ്പോള്‍ നടക്കണമെന്നില്ല. പക്ഷെ നമ്മള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ കൃത്യമായി നടക്കും. എന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടുമുണ്ട്.
Read More:ആരാധകന്‍ വാങ്ങി നല്‍കിയ ഷര്‍ട്ട് ധരിച്ച് സൂര്യ
‘ജീവിത്തില്‍ മൂന്ന് കാര്യങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. ഒന്നാമതായി സത്യസന്ധത. എല്ലാകാര്യങ്ങളിലും സത്യസന്ധത പുലര്‍ത്തണം. അത് പഠനത്തിലായാലും പ്രണയത്തിലായാലും. രണ്ടാമത് പോസിറ്റിവിറ്റി. എപ്പോഴും പോസിറ്റീവായി ചിന്തിക്കണം. മൂന്നാമതായി ജീവിത ലക്ഷ്യം. തീരുമാനങ്ങള്‍ സ്വന്തമായി എടുക്കാന്‍ ശ്രമിക്കണം. അതില്‍ ഉറച്ചുനില്‍ക്കാനും ശ്രദ്ധിക്കണം’ സൂര്യ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here