മുല്ലപ്പളളി നയിക്കുന്ന ജനമഹായാത്ര ഇന്ന് കോഴിക്കോട്
ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെയും അണികളെയും സജ്ജരാക്കുന്നതിനായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. ജാഥാ ക്യാപ്റ്റന്റെ ജില്ല എന്ന നിലയില്‍ ജനമഹായാത്രയ്ക്ക് ചരിത്രപരമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് വെച്ച് യാത്രയെ സ്വീകരിക്കും. തുടര്‍ന്ന് മുക്കത്തും, കൊടുവള്ളിയിലും, മേപ്പയൂരിലും, ആയഞ്ചേരിയിലും, നാദാപുരത്തെയും സ്വീകരണത്തിന് ശേഷം വടകരയില്‍ സമാപിക്കും.
നാളെ കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന പൊതു സ്വീകരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി മൂന്നിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജനമഹായാത്ര 14 ജില്ലകളിലായി 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി 28ന് തിരുവനന്തപുരത്ത് സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here