ആലുവയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിയ്ക്ക്

ആലുവയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആലുവ ഡിവൈഎസ്പി ജയരാജിനെ ഏൽപ്പിച്ചതായി റൂറൽ എസ്പി രാഹുൽ ആർ നായർ വ്യക്തമാക്കി. മൃതദേഹം സ്ത്രീയുടെതെന്ന് തിരിച്ചറിഞ്ഞതായും എസ്പി വ്യക്തമാക്കി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.
സെമിനാരിയ്ക്ക് പുറകിലുള്ള പുഴയില്‍ കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരി യോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്. പുതപ്പിൽ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലാണ്. മരിച്ച യുവതിയ്ക്ക് മുപ്പതിന് അടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
സംഭവത്തില്‍ ആലുവ സിഐയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here