Advertisement

കണ്ണൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

December 27, 2019
Google News 1 minute Read

കണ്ണൂർ മട്ടന്നൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ. ഇരുപത്തിയഞ്ചോളം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാനാണ് ഗവർണർ കണ്ണൂരിൽ എത്തുന്നത്.

അതേസമയം, ഗവർണർ ആരിഫ് ഖാൻ പങ്കെടുക്കുന്ന സാഹചര്യത്തിൽ കണ്ണൂർ എം പി കെ സുധാകരനും മേയർ സുമ ബാലകൃഷ്ണനും ദേശീയ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.

പ്രതിഷേധം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവി നോട്ടീസ് അയച്ചു. അണികൾ അക്രമം കാണിക്കില്ലെന്ന് പാർട്ടി തലത്തിൽ ഉറപ്പു വരുത്തണമെന്നും നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആർക്കും കഴിയില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. പ്രസ്താവന വിവാദമായെങ്കിലും നിലപാട് മാറ്റാൻ ഗവർണർ തയ്യാറായിരുന്നില്ല.

story highlights- arif muhammad khan, kerala governor, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here