Advertisement

145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

December 27, 2019
Google News 0 minutes Read

കാർഗിലിൽ മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. 145 ദിവസങ്ങൾക്ക് ശേഷമാണ് കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നത്. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചത്.

കാർഗിലിൽ സ്ഥിതിഗതികൾ സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിച്ചതെന്ന് അധികൃതർ അറയിച്ചു. ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മത നേതാക്കൾ ഉറപ്പ് നൽകിയതായും അധികൃതർ വ്യക്തമാക്കി.

ആഗസ്റ്റ് അഞ്ചിനാണ് കാർഗിലിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി മൊബൈൽ, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here