Advertisement

ഡൽഹി യുപി ഭവന് മുന്നിൽ സംഘർഷം; പി എ മുഹമ്മദ് റിയാസ് ഉൾപ്പടെ കസ്റ്റഡിയിൽ

December 27, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിനെ ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സിഎഎയ്‌ക്കെതിരെ സമരം ചെയ്തവർക്കെതിരെ ഉത്തർപ്രദേശിലെ യോഗി സർക്കാർ സ്വീകരിച്ചു വരുന്ന പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ നടത്തിയ സമരത്തിന് പിന്തുണയായാണ് ഡിവൈഎഫ്‌ഐ എത്തിയത്. പൊലീസിന്റെ കനത്ത സുരക്ഷയ്ക്കിടയിലും പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിനെത്തി. വിദ്യാർഥികളെ വലിച്ചിഴച്ചാണ് പൊലീസ് നീക്കം ചെയ്തത്. വിദ്യാർത്ഥികളെ പൊലീസ് മർദിച്ചതായി ആരോപണമുണ്ട്.

നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ഡൽഹി ജുമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്. പ്രതിഷേധത്തിനിടെ പൊതു മുതൽ നശിപ്പിച്ചെന്നാരോപിച്ച് നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

story highlights- jamia millia, pa muhammad riyas, dyfi, yogi adithyanath

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here