കാസർഗോഡ് സിപിഐഎം-ആർഎസ്എസ് സംഘർഷം
കാസർഗോഡ് നീലേശ്വരത്ത് സിപിഐഎം-ആർഎസ്എസ് സംഘർഷം. നീലേശ്വരം നഗരത്തിൽ ആർഎസ്എസ് നടത്തിയ പദസഞ്ചലനം സിപിഐഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സംഘടിച്ച് നിന്ന പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
അനുമതിയില്ലാതെയാണ് ആർഎസ്എസ് പദസഞ്ചലനം നടത്തിയതെന്നാരോപിച്ചാണ് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തി പരിപാടി തടസപ്പെടുത്തിയത്. പദസഞ്ചലനത്തിന് നേരെ സിപിഐഎം പ്രവർത്തകർ കല്ലെറിഞ്ഞെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു. നേരത്തെ നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആർഎസ്എസ് ക്യാമ്പിന് അനുമതി നൽകിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here