ഗവർണറുടെ സന്ദർശനം; രാഷ്ട്രീയ പാർട്ടികൾക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നോട്ടീസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്ക് കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ നോട്ടീസ്. അണികൾ അക്രമം കാണിക്കില്ലെന്ന് പാർട്ടി തലത്തിൽ ഉറപ്പു വരുത്തണമെന്ന് നോട്ടീസിൽ പറയുന്നു. നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി നോട്ടീസിൽ വ്യക്തമാക്കുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആർക്കും കഴിയില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. പ്രസ്താവന വിവാദമായെങ്കിലും നിലപാട് മാറ്റാൻ ഗവർണർ തയ്യാറായില്ല. ഗവർണർക്കെതിരെ ചിലയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധവും അരങ്ങേറിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here