Advertisement

‘ഭരണഘടനയോട് കൂറുണ്ടെങ്കിൽ സൈനിക മേധാവിയെ ശാസിക്കണം’; പ്രധാനമന്ത്രിയോട് ഉമ്മൻചാണ്ടി

December 27, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിയുടെ ആവശ്യകത ജനങ്ങളെ മനസിലാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പൗരത്വ നിയമത്തിന് പിന്നിലെ അപകടം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലീം അസോസിയേഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

മോദിയും അമിത് ഷായും എത്ര ശ്രമിച്ചാലും ജനങ്ങൾ നീതിക്ക് വേണ്ടി അവസാനം വരെ പോരാടും. ഭരണഘടനയോട് അൽപമെങ്കിലും കൂറുണ്ടെങ്കിൽ സൈനിക മേധാവിയെ പ്രധാനമന്ത്രി ശാസിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് കരസേന മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. വഴിതെറ്റിയ സമരങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ഇങ്ങനെയുളള സമരങ്ങളെ നയിക്കുന്നവർ യഥാർത്ഥ നേതാക്കൾ അല്ലെന്നും ബിപിൻ റാവത്ത് പറഞ്ഞിരുന്നു.

story highlights- oommen chandy, citizenship amendment act, bipin rawat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here