കരസേനാ മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എൻ പ്രതാപന്റെ കത്ത്
കരസേനാ മേധാവി ബിപിൻ റാവത്തിനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് ടി എൻ പ്രതാപൻ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് ടി എൻ പ്രതാപൻ രാഷ്ട്രപതിക്ക് കത്തയച്ചത്.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമർശിച്ച് ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. വഴിതെറ്റിയ സമരങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ഇങ്ങനെയുളള സമരങ്ങളെ നയിക്കുന്നവർ യഥാർത്ഥ നേതാക്കൾ അല്ലെന്നും ബിപിൻ റാവത്ത് അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തെ ഭരണഘടനാ സംവിധാനത്തിന് വലിയ ദോഷം ചെയ്യുന്നതാണ് സൈനിക മേധാവിയുടെ വാക്കുകളെന്നായിരുന്നു സിപിഐഎം പ്രസ്താവന. റാവത്തിന്റേത് അതീവഗുരുതരമായ ചട്ടലംഘനമാണെന്നും അധികാര പരിധി മറികടന്ന സേനാ മേധാവിയെ സർക്കാർ ശാസിക്കണമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here