തൃശൂരിൽ ഇരട്ടക്കൊലപാതകം; പിതാവിനേയും മാതൃസഹോദരിയേയും തലക്കടിച്ച് കൊന്നു
തൃശൂർ തളിക്കുളത്ത് ഇരട്ടക്കൊലപാതകം. പിതാവിനേയും മാതൃസഹോദരിയേയും യുവാവ് കൊലപ്പെടുത്തി.
ജമാൽ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് കൊല്ലപ്പെട്ടത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ജമാലും ഖദീജയും ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.
ജമാലിന്റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. ആക്രമിക്കുന്നതിനിടെ മകനും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സക്ക് ശേഷമാകും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക.
story highlights- twin murder, thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here