Advertisement

സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ ഇന്ന് അർധരാത്രി മുതൽ

June 16, 2021
Google News 1 minute Read
kerala lockdown ends today

സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും.

40 ദിവസം നീണ്ട് നിന്ന അടച്ചിടലിന് ശേഷമാണ് സംസ്ഥാനം ഘട്ടം ഘട്ടമായി തുറക്കുന്നത്. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ സ്‌റ്റോപ്പുണ്ടാവില്ല.വ്യാവസായികകാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലായിടത്തുമുണ്ടാകും.ബാങ്കുകൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹംമരണാനന്തര ചടങ്ങുകളിൽ ഇരുപത് പേർക്ക് മാത്രമാണ് അനുമതി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ 4 ക്യാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും.

നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടെങ്കിലുംഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല.വിനോദസഞ്ചാരം, വിനോദപരിപാടി, ഇൻഡോർ പ്രവർത്തനങ്ങൾ അനുവദിക്കില്ല. മാളുകളും പ്രവർത്തിക്കില്ല. സർക്കാർ പ്രിന്റിങ്ങ് പ്രസ് പ്രവർത്തനം അനുവദിക്കും. രജിസ്‌ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായി അനുവദിക്കും. ലോട്ടറി വിൽപന അനുവദിച്ചിട്ടില്ലെങ്കിലും പരിഗണിക്കും.

Story Highlights: kerala lockdown ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here