രാഷ്ട്രീയത്തിൽ മാത്രമല്ല പാട്ടിലും കില്ലാടി; ഫ്‌ളവേഴ്‌സ് വേദിയിലെ ശ്രീകുട്ടന്റെ പാട്ട് വീണ്ടും വൈറലാകുന്നു
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്‌യു പ്രവർത്തകനായ ശ്രീക്കുട്ടൻ പണ്ട് ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്തിരുന്ന ഇന്ത്യൻ മ്യൂസിക്ക് ലീഗിൽ ശ്രീക്കുട്ടൻ പാടിയ പാട്ടാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്. ( kerala varma ksu sreekuttan song flowers tv )
ബാലനായിരുന്ന ശ്രീക്കുട്ടൻ പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാട്ട് ശ്രദ്ധയിൽപ്പെട്ട ഫ്‌ളവേഴ്‌സ് സംഘം ഗായകനായുള്ള തെരച്ചിലിലായിരുന്നു. തെരച്ചിലിന്റെ ഭാഗമായി ഇന്ത്യൻ മ്യൂസിക്ക് ലീഗിന്റെ ഒരു എപ്പിസോഡിനവസാനം ശ്രീക്കുട്ടന്റെ പാട്ട് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് കണ്ട ഒരു വ്യക്തിയാണ് ശ്രീക്കുട്ടനെ കുറിച്ചുള്ള വിവരങ്ങൾ ഫ്‌ളവേഴ്‌സിന് കൈമാറുന്നത്. അങ്ങനെ ഫ്‌ളവേഴ്‌സിന്റെ വേദിയിൽ പാടാനുള്ള അവസരം ശ്രീക്കുട്ടന് ലഭിക്കുകയായിരുന്നു. അന്ന് വേദിയിലെത്തി ജഡ്ജസിന്റേയും ലക്ഷകണക്കിന് പ്രേക്ഷകരുടേയും ഹൃദയത്തിൽ സ്ഥാനം നേടിയായിരുന്നു ശ്രീക്കുട്ടൻ തിരിച്ചുപോയത്.
പഠനത്തിലും കലയിലും ഇന്ന് ഒരുപോലെ മിടുക്കനാണ് ശ്രീക്കുട്ടൻ. മുണ്ടൂർ നാമ്പുള്ളിപ്പുര കൊളമ്പുള്ളി വീട്ടിൽ ശിവദാസിന്റെയും സുപ്രിയയുടെയും മകനായി ജനനം. എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയാണ് ശ്രീക്കുട്ടൻ കോളേജിൽ എത്തിയത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഉൾക്കരുത്ത് കൊണ്ട് നേരിട്ടാണ് ഈ ചെറുപ്പക്കാരന്റെ അഭിമാനകരമായ മുന്നേറ്റം.
Story Highlights: kerala varma ksu sreekuttan song flowers tv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here