പൂരപ്രേമകൾക്കൊപ്പം യതീഷ് ചന്ദ്ര; മുൻ കമ്മിഷണറുടെ വീഡിയോ വൈറൽ
തൃശൂർ പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളിൽ വിമർശനം ഉയരുമ്പോൾ മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ പൂരപ്പറമ്പിലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. കമ്മിഷണർ അങ്കിത് അശോകൻറെ തെറ്റായ ഇടപെടലാണെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും നിറയുന്നത്. പൂരപ്രേമികളിലൊരാളായി മാറി പൂരം ആഘോഷിക്കുന്നതാണ് വീഡിയോ.
വെള്ളിയാഴ്ച രാത്രിയോടെ പൂര പ്രേമികൾക്ക് നേരെ പൊലീസ് ലാത്തിവീശിയതും പൂരനഗരി ബാരിക്കേഡ് വച്ച് തടഞ്ഞതും വിമർശനങ്ങൾക്ക് വഴി വെച്ചത്. പൊലീസിൻറെ അനാവശ്യ ഇടപെടൽ കാരണം ചരിത്രത്തിൽ ആദ്യമായി തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിക്കുകയുണ്ടായി. സംഭവത്തിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
Read Also: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടി; പൊലീസ് സേനയിൽ ഭിന്നത
തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സർക്കാർ നടപടിയിലേക്കു കടന്നത്.
Story Highlights : Former Commissioner Yathish Chandra viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here