Advertisement

കായംകുളത്തെ സാഹസിക കാർ യാത്ര; മറ്റ് രണ്ട് കാറുകളിൽ സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ കൂടി പുറത്ത്

May 4, 2024
Google News 2 minutes Read
kayamkulam adventurous car journey more visuals

കായംകുളത്ത് സാഹസിക കാർ യാത്ര നടത്തിയ യുവാക്കൾക്കെതിരെ എംവിഡി കേസെടുത്തതിന് പിന്നാലെ ഇവർക്കൊപ്പം മറ്റു രണ്ട് കാറുകളിൽ സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ കൂടി പുറത്ത്. ( kayamkulam adventurous car journey more visuals )

കാറിന്റെ ഡോറിൽ നിന്ന് യാത്ര ചെയ്യുന്നതടക്കം മറ്റ് രണ്ട് കാറുകളിലെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ കൂടിയാണ് പുറത്ത് വന്നത്. സാഹസികയാത്ര ചോദ്യംചെയ്ത കുടുംബത്തെ യുവാക്കൾ കൂട്ടമായി ആക്രമിച്ചുവെന്ന പരാതിയും പൊലീസിന് ലഭിച്ചു.

സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു കൊല്ലം ചക്കുവള്ളി സ്വദേശികളാണ് മറ്റു രണ്ടു കാറുകളിൽ സാഹസിക യാത്ര നടത്തിയത്. ഇവരോട് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടു. കായംകുളം പുനലൂർ റോഡിൽ ആയിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

Story Highlights : kayamkulam adventurous car journey more visuals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here