ആറളം ഫാമിൽ വനം വകുപ്പ് സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
കണ്ണൂർ ആറളം ഫാമിൽ വനം വകുപ്പ് സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. തലനാരിഴയ്ക്കാണ് വനം വകുപ്പ് സംഘം രക്ഷപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കിന് ഗുരുതരമായി പരിക്കേറ്റു. ( wild elephant run towards forest officials video )
ആറളം ഫാമിലെ ആറാം ബ്ലോക്കിൽ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പ് സംഘം സഞ്ചരിച്ച് ജീപ്പിനെ നേരെ കാട്ടാനയുടെ ആക്രമണശ്രമം. ഇരിട്ടി ഡെപ്യൂട്ടി റെയിഞ്ചറും ജീവനക്കാരും സഞ്ചരിച്ച ജീപ്പിനു നേരെയാണ് പിടിയാനയും കുട്ടിയും പാഞ്ഞെടുത്തത്. തലനാരിഴയ്ക്കാണ് ജീപ്പിൽ ഉണ്ടായിരുന്ന വനം വകുപ്പ് സംഘം രക്ഷപ്പെട്ടത്.
ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതോടെ കാട്ടാന പിന്തിരിയുകയായിരുന്നു. ആറളം ഫാമിലും പുനരാധിവാസ മേഖലയിലും തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുകയാണ്. അതേസമയം പാലക്കാട് കിഴക്കഞ്ചേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. വാഴപ്പള്ളം സ്വദേശി ബിനേഷിനാണ് പരിക്കേറ്റത്. അപകടത്തിൽ ചുമലിനും, വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : wild elephant run towards forest officials video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here