അയോധ്യ രാംമന്ദിറിൽ രാഹുൽ ഗാന്ധി ദർശനം നടത്തിയോ? വിഡിയോയ്ക്ക് പിന്നിലെ വാസ്തവമറിയാം
അയോധ്യ രാംമന്ദിറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തിയെന്ന തരത്തിൽ ഒരു വിഡിയോ സോഷ്യൽ മിഡിയയിൽ പ്രചരിക്കുന്നുണ്ട്. രാംമന്ദിറിൽ രാഹുൽ സന്ദർശനം നടത്തിയെന്നും രാഹുലിനെ ഭക്തർ വരവേറ്റത് ‘മോദി, മോദി’ വിളിയോടെയെന്നുമാണ് പ്രചാരണം.
റായ് ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അയോധ്യ റാം മന്ദിറിലെത്തിയ രാഹുൽ ദർശനം നടത്തിയെന്നും ശേഷം രാഹുൽ ഗാന്ധിക്ക് നേരെ ചുറ്റുമുള്ളവർ മോദിയെന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും ബിജെപി അനുകൂലികളുടെ വാളുകളിലും വ്യാപകമായി ഈ വിഡിയോ പ്രചരിക്കുന്നുണ്ട്. സീസണൽ ഭക്തനുള്ള മറുപടി എന്ന അടിക്കുറുപ്പോടെ ബിഷ്ണു പ്രസാദ് മിശ്ര എന്ന ആർഎസ്എസ് പ്രവർത്തകന്റെ എക്സ് പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്.
ട്വന്റിഫോറിന്റെ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഈ വിഡിയോ വ്യാജമെന്ന് കണ്ടെത്തി. രാഹുൽ ഗാന്ധി ഭാരത് ജോഡ് ന്യായ് യാത്രാ സമയത്ത് ഝാർഖണ്ഡിലെ ബാബ ബൈദ്യനാഥ് ക്ഷേത്രം സന്ദർശിച്ചപ്പോൾ ഉള്ളതാണ് വാസ്തവത്തിൽ ഈ ദൃശ്യം. അതിൽ മോദി വിളികൾ കൂട്ടിച്ചേർത്ത് വിഡിയോ തെറ്റായി പ്രചരിപ്പിക്കുന്നതാണ്.
Story Highlights : Rahul Gandhi visit Ayodhya Rammandir fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here