Advertisement

‘എടാ മോനെ’; തൃശൂരിൽ ‘ആവേശം’ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ; നടന്നത് അച്ഛന്റെ മരണാനന്തര ചടങ്ങെന്ന് വിശദീകരണം

May 14, 2024
Google News 2 minutes Read
goonda leader organizes avesham film model party in thrissur

തൃശൂരിൽ ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ. ജയിൽ മോചിതനായ സന്തോഷത്തിൽ കൊലക്കേസ് പ്രതി അനൂപാണ് പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പങ്കെടുത്തു. പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ( goonda leader organizes avesham film model party in thrissur )

2020 മുതൽ വിയൂർ സെൻറർ ജയിലിൽ കൊലക്കേസ് വിചാരണ തടവുകാരനായ അനൂപിനെ കോടതി കുറ്റവിമുക്തമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡൽ പാർട്ടി. തൃശ്ശൂർ കുറ്റൂരിലെ വീടിനെ സമീപത്തെ കോൽപ്പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കം 60ലധികം ആളുകളെ പങ്കെടുപ്പിച്ചുള്ള പാർട്ടി.

ഗുണ്ടകളുടെ സംഗമമായി മാറിയ പാർട്ടിയുടെ ദൃശ്യങ്ങൾ എടാ മോനെ എന്ന ഹിറ്റ് ഡയലോഗോടെ റീൽസായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗുണ്ടാ ഗ്രൂപ്പുകൾക്ക് പുറമേ വീര ആരാധന പങ്കുവെച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്. ജയിലിൽ കഴിയുന്നതിനിടെയാണ് അച്ഛൻ മരിച്ചതെന്നും മരണാനന്തര ചടങ്ങുകൾ നടത്താനാകാത്തതിനാൽ അതിൻറെ ഭാഗമായുള്ള ഭക്ഷണമാണ് ഒരുക്കിയതെന്ന് ഗുണ്ടാ നേതാവ് അനൂപ് ട്വന്റിഫോറിനോട് പറഞ്ഞു.

നാലു കൊലപാതക കേസുകളിലും കൊട്ടേഷൻ കേസുകളിലും പ്രതിയാണ് അനൂപ്. സംഭവത്തിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അടക്കം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

Story Highlights : goonda leader organizes avesham film model party in thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here