നീലചിത്ര നായികയുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം: 34 കേസിലും ട്രംപ് കുറ്റക്കാരൻ
ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ജൂലൈ 11ന് ശിക്ഷ വിധിക്കും. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.
ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും, ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയതെന്നാണ് കേസ്.
തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി.യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല.
Story Highlights : Hush money trial: Donald Trump is convicted on all 34 charges
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here