Advertisement

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടന; സിപിഐക്ക് അതൃപ്തി

July 27, 2024
Google News 1 minute Read

എംജി സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനയിൽ സിപിഐക്ക് അതൃപ്തി.
സിപിഐയ്ക്ക് ലഭിച്ചിരുന്ന നോമിനേഷനിൽ സിപിഐഎം പ്രതിനിധി നോമിനേറ്റ് ചെയ്തു .ഉന്നത വിദ്യാഭ്യാസ മേഖലയായ ജനറൽ വിഭാഗത്തിലെ മാറ്റത്തിലാണ് എതിർപ്പ്. അതേസമയം കേരള കോൺഗ്രസ് എം പ്രതിനിധികളെ നിലനിർത്തുകയും ചെയ്തു.

9 വർഷമായി സിപിഐക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യമാണ് സിപിഐഎം ഇടപെടലിലൂടെ ഇല്ലാതായത്.
15 അംഗ സിൻഡിക്കേറ്റിൽ എട്ട് പേരാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ളത്. ഇതിലേക്ക് ഒരാളെ നോമിനേറ്റ് ചെയ്യാനുള്ള അവകാശം സിപിഐക്ക് ഉണ്ടായിരുന്നു.എന്നാൽ ഇത്തവണ സിപിഐഎം അതെടുത്തതാണ് സിപിഐയെ ചൊടിപ്പിച്ചത്.

നിലവിൽ ഒരു പ്രിൻസിപ്പലിൻ്റെയും ഒരു അധ്യാപകൻ്റെയും ഒഴിവിട്ടാണ് സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ചിരിക്കുന്നത്. ഇതിലേക്ക് സിപിഐ നോമിനുകളെ കൊണ്ടുവരാമെന്നാണ് സിപിഐഎം പറയുന്നത്. എന്നാൽ സിപിഐ അതിന് തയ്യാറല്ല.

കേരള കോൺഗ്രസ് എം പ്രതിനിധിയായി നിലനിർത്തിയപ്പോഴാണ് സിപിഐയോട് ഈ വിവേചനം. കേരള കോൺഗ്രസ് എം എൽഎയായ ജോബ് മൈക്കിളും സിൻഡിക്കേറ്റ് തുടരും. എൽഡിഎഫിലെ തീരുമാനം അറിഞ്ഞശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്താനാണ് സിപിഐ നീക്കം.

Story Highlights : CPI unhappy with MG University Syndicate Reorganization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here