Advertisement

അഗ്നിവീർ പദ്ധതിയെ പ്രതിരോധിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ; അ​ഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ തൊഴിൽ സംവരണം

July 27, 2024
Google News 3 minutes Read
more bjp ruled state announced reservation to agniveers in state jobs

അഗ്നിവീർ പദ്ധതിയെ പ്രതിരോധിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. അഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തൊഴിൽ സംവരണം പ്രഖ്യാപിച്ചു. ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടേതാണ് നടപടി. (more bjp ruled state announced reservation to agniveers in state jobs)

കാർഗിലിൽ വിജയ് ദിവസ്സിൽ പങ്കെടുത്ത് അഗ്നിവീർ പദ്ധതിയെ പ്രധാന മന്ത്രി പ്രശംസിച്ചിരുന്നു. സേനയ്ക്ക് യുവ മുഖം ഉണ്ടാക്കാൻ പദ്ധതിയ്ക്ക് സാധിച്ചു എന്നായിരുന്നു നിലപാട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ വിമർശനം പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ഉയർത്തുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഒന്നിന് പിറകെ ഒന്നായ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ സൈന്യത്തിൽ നിന്നും മടങ്ങി എത്തുന്ന അഗ്നി വീറുകൾക്ക് തൊഴിൽ സവരണം സർക്കാർ സർവ്വീസുകളിൽ പ്രഖ്യാപിച്ചത്. ഒഡിഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടേതാണ് നടപടി. നേരത്തെ ഹരിയാന ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

എൻ.ഡി.എ ഘടക കക്ഷികളിൽ ജെ.ഡി.യു അടക്കമുള്ള പാർട്ടികൾ അഗ്നിവീർ പദ്ധതിയോട് തത്വത്തിൽ എതിർക്കുന്നവരാണ്. പുതിയ നീക്കം വഴി പ്രതിപക്ഷ പാർട്ടികൾ ഭരിയ്ക്കുന്ന സംസ്ഥാനങ്ങളെ കൂടി അഗ്ന്ദി വീറുകൾക്ക് സവരണം ഉറപ്പിയ്ക്കുയാണ് ബിജെപി ലക്ഷ്യം.

Story Highlights : more bjp ruled state announced reservation to agniveers in state jobs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here