Advertisement

അനൗൺസ്മെന്റ് തെറ്റി; ദക്ഷിണ കൊറിയയ്ക്ക് പകരം ഉത്തര കൊറിയ: ക്ഷമ പറഞ്ഞ് ഒളിമ്പിക്സ് കമ്മിറ്റി

July 27, 2024
Google News 2 minutes Read

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയയെ തെറ്റായി അവതരിപ്പിച്ചതിൽ ക്ഷമ പറഞ്ഞ് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ദക്ഷിണ കൊറിയയ്ക്ക് പകരം ഉത്തര കൊറിയ എന്നാണ് ഉദ്ഘാടന ചടങ്ങിനിടെ അനൗൺസ്മെന്റ് ചെയ്തത്. മാർച്ച് പാസ്റ്റിനായി ടീം എത്തിയപ്പോഴായിരുന്നു സംഭവം.

‘ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ’ (ഉത്തര കൊറിയ) എന്നാണ് ഫ്രഞ്ച് അനൗൺസർ മൈക്കിലൂടെ പറഞ്ഞത്. സംഭവത്തിന് പിന്നാലെ വിമർശനവുമായി ​ ദക്ഷിണ കൊറിയ അധികൃതർ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്സ് കമ്മിറ്റി ക്ഷമ പറഞ്ഞത്. സംഭവിച്ച തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് അന്ത അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എക്സിൽ പോസ്റ്റ് ചെയ്തു. കൊറിയൻ ഭാഷയിലായിരുന്നു ക്ഷമാപണം.

ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനോട് നേരിട്ട് ഫോണിൽ മാപ്പ് പറയണമെന്ന് ഐഒസി മേധാവി തോമസ് ബാച്ച് ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചതായി കൊറിയൻ സ്‌പോർട് ആൻഡ് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. സിയോളിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Story Highlights : South Korea Wrongly Introduced As North Korea At Paris Olympics 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here