സ്റ്റാര്‍ബക്‌സ് തലപ്പത്തെ അഴിച്ചുപണി, ബഹിഷ്‌കരണത്തിനുള്ള ആഹ്വാനം, വില്‍പ്പനയിലെ ഗണ്യമായ ഇടിവ്; കോഫി പ്രേമികളുടെ പ്രീയപ്പെട്ട സ്റ്റാര്‍ബക്‌സിന് ഇത് എന്തുപറ്റി?
ലോകമെമ്പാടുമുള്ള കോഫി പ്രേമികളെ കൊതിപ്പിക്കുന്ന പേരായ സ്റ്റാര്‍ബക്‌സ് ഇപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളെ നേരിട്ടുവരികയാണ്. ഗസ്സയ്‌ക്കെതിരായ ഇസ്രയേല്‍ സൈനിക നടപടിയെ സ്റ്റാര്‍ബക്‌സ് പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞാണ് ആയിരത്തോളം പേര്‍ സ്റ്റാര്‍ബക്‌സിനെ ബഹിഷ്‌കരിക്കുന്നത്. വില്‍പനയില്‍ വലിയ ഇടിവുണ്ടായതിന് പിന്നാലെ സ്റ്റാര്‍ബക്‌സ് തലപ്പത്ത് വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. എന്താണ് സ്റ്റാര്‍ബക്‌സിന് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം. (understanding the global boycott movement against Starbucks)
വിവാദത്തിന്റെ തുടക്കം
സ്റ്റാര്‍ബക്‌സ് ഇസ്രയേലി സൈന്യത്തിന് ധനസഹായം നല്‍കുന്നുവെന്ന കത്തിനെ തുടര്‍ന്നാണ് വിവാദം ആരംഭിക്കുന്നത്. ഇത് എക്‌സിലും ടിക്ടോകിലും ഇന്‍സ്റ്റഗ്രാമിലും ആീ്യരീേേേെമൃയൗരസ െഎന്ന ഹാഷ്ടാഗുകള്‍ ഉയരാന്‍ കാരണമായി. ഗസ്സയിലെ സൈനിക നടപടികള്‍ക്ക് അമേരിക്ക സഹായം നല്‍കാനും തുടങ്ങിയതോടെ ഒരു അമേരിക്കന്‍ ഫുഡ് കമ്പനി എന്ന നിലയിലും സ്റ്റാര്‍ബക്‌സിനെതിരായ പ്രചാരണങ്ങളുടെ മൂര്‍ച്ച കൂടി. യുഎസിലും വിദേശത്തുമുള്ള പുരോഗമന ഗ്രൂപ്പുകള്‍ ഇസ്രായേലി നയങ്ങളോടുള്ള തങ്ങളുടെ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയതോടെ ഇസ്രയേല്‍ ബന്ധമുണ്ടെന്ന് കരുതുന്ന അമേരിക്കന്‍ കമ്പനികള്‍ക്കെതിരെ ലോകമെങ്ങും എതിര്‍പ്പ് ശക്തമായി.
എന്തായിരുന്നു ഇതിനോട് സ്റ്റാര്‍ബക്‌സിന്റെ പ്രതികരണം?
തങ്ങള്‍ക്ക് ഇസ്രയേലി സൈന്യവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ പൂര്‍ണമായി തള്ളുകയാണ് സ്റ്റാര്‍ബക്‌സ് ചെയ്യുന്നത്. നിഷ്‌കളങ്കരെ ആര് കൊലപ്പെടുത്തുന്നുവോ തങ്ങള്‍ അവര്‍ക്കെല്ലാം എതിരാണെന്ന് പ്രസ്താവനയിലൂടെ സ്റ്റാര്‍ബക്‌സ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ ഭരണകൂടത്തിനോ സൈന്യത്തിനോ തങ്ങള്‍ യാതൊരു സാമ്പത്തിക സഹായവും നല്‍കിയിട്ടില്ലെന്നുമായിരുന്നു സ്റ്റാര്‍ബക്‌സിന്റെ പ്രതികരണം.
സ്റ്റാര്‍ബക്‌സ് തലപ്പത്ത് ഇപ്പോള്‍ നടക്കുന്നതെന്ത്?
സ്റ്റാര്‍ബക്‌സ് വില്‍പന ഗണ്യമായി കുറഞ്ഞതോടെ ഗ്ലോബല്‍ കോഫിചെയ്ന്‍ സിഇഒ തലപ്പത്തുനിന്ന് ലക്ഷ്മണ്‍ നരസിംഹനെ നീക്കി. പകരം ബ്രിയന്‍ നികോളിനെയാണ് തലപ്പത്തേക്ക് കൊണ്ടുവന്നിരിക്കുന്നത്. തുടര്‍ച്ചയായ രണ്ട് പാദങ്ങളിലും സ്റ്റാര്‍ബക്‌സ് വില്‍പന ഗണ്യമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 12 മാസങ്ങളായി സ്റ്റാര്‍ബക്‌സ് ഓഹരി വില ഇടിഞ്ഞുതന്നെയാണ്. തലപ്പത്തെ അഴിച്ചുപണിയെങ്കിലും തങ്ങളെ തുണയ്ക്കുമെന്നാണ് സ്റ്റാര്‍ബക്‌സിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
Story Highlights : understanding the global boycott movement against Starbucks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here