Advertisement

‘തിരിഞ്ഞുനോട്ടം’; വൈറലായി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

August 25, 2024
Google News 3 minutes Read

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിവാദം കൊഴുക്കുമ്പോള്‍ വൈറലായി നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടം എന്ന് അര്‍ത്ഥം വരുന്ന ‘Retrospect’ എന്ന വാക്ക് ക്യാപ്ഷനാക്കിയാണ് സ്വന്തം ചിത്രം ഭാവന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുന്നത്. നടിയോടുള്ള സ്‌നേഹം അറിയിച്ചുകൊണ്ട് നിരവധി ആരാധകര്‍ ഇതിനോടകം കമന്റുമായി എത്തിയിട്ടുണ്ട്.

Read Also: ‘അന്നെനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല, ഷൂട്ടിങ് മുടങ്ങി’;സിനിമ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് ഭാവന

”ഹേമ റിപ്പോര്‍ട്ട് പ്രകാരം ഒരുപാട് ആളുകളുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നു.. ഇതിനൊക്കെ പ്രചോദനമായത് നിങ്ങളൊരാള്‍ മാത്രമാണ്. മറ്റുള്ള വനിതകള്‍ക്കും പ്രതികരിക്കാനും അവരുടെ വേദന സമൂഹത്തോട് വിളിച്ചു പറയാനുള്ള ഊര്‍ജ്ജം നല്‍കിയത് നിങ്ങളില്‍ നിന്നാണ് ” – ഒരു ആരാധകന്‍ പ്രതികരിച്ചു. നിങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നാണ് മറ്റൊരു ആരാധിക പ്രതികരിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് ആണ് ഭാവനയുടേതായി പുറത്തു വന്ന പുതിയ ചിത്രം. ഭാവന മുഖ്യ കഥാപാത്രമായ ചിത്രം നിര്‍മിച്ചത് കെ രാധാകൃഷ്ണന്‍ ആണ്. ഹണ്ടിന്റെ നിര്‍മാണം ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

Story Highlights : Bhavana’s instagram post goes viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here