‘എയര്‍ ഇന്ത്യയുടെ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസിന് നന്ദി’; പൊട്ടിയ ബാഗിന്റെ ചിത്രം പങ്കുവെച്ച് വനിതാ ഹോക്കി താരം
എയര്‍ ഇന്ത്യയില്‍നിന്ന് കേടായ അവസ്ഥയില്‍ ലഗേജ് ലഭിച്ചതില്‍ നിരാശ അറിയിച്ച് ഇന്ത്യന്‍ വനിതാ ഹോക്കി താരവും പദ്മശ്രീ പുരസ്‌കാര ജേതാവുമായ റാണി രാംപാല്‍. കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കേടായ നിലയിലാണ് ലഗേജ് ലഭിച്ചത്. ഇതില്‍ നിരാശയായ താരം ഇക്കാര്യം സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
‘ഈ അദ്ഭുതപ്പൈടുത്തുന്ന സര്‍പ്രൈസ് തന്നതിന് എയര്‍ ഇന്ത്യയ്ക്ക് നന്ദി. നിങ്ങളുടെ സ്റ്റാഫ് ഞങ്ങളുടെ ബാഗുകളോട് ഇങ്ങനെയാണ് പെരുമറുന്നത്. ഡല്‍ഹിയിലിറങ്ങിയപ്പോള്‍, എന്റെ ബാഗ് തകര്‍ന്ന നിലയില്‍ കണ്ടു’ -ബാഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാണി രാംപാല്‍ പറഞ്ഞു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
Story Highlights : Rani Rampal Complaint Against Air India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here