സ്വർണ്ണം പുറത്തുകടത്താൻ സഹായിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ, പിടിക്കുന്നത് പേരിന് മാത്രം; വെളിപ്പെടുത്തി ഗുണ്ടാത്തലവൻ
എയർപോർട്ടുകളിൽ സ്വർണ്ണക്കള്ളക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശ.സിനിമ കഥകളെ വെല്ലുന്ന സ്വർണ്ണ കടത്തലുകളാണ് വിമാനത്താവളങ്ങൾ വഴി ദിനംപ്രതി നടക്കുന്നത്. പല സ്വർണ്ണക്കള്ളക്കടത്തും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിക്കുന്നത് പേരിന് മാത്രമാണെന്നും നേരിയ അളവിൽ സ്വർണ്ണം പിടിച്ചെടുത്ത് ബാക്കി പുറത്തേക്ക് കടത്താൻ അവർ തന്നെ സഹായിക്കുമെന്നും ഗുണ്ടാത്തലവൻ ഔറംഗസീബിന്റെ വെളിപ്പെടുത്തൽ. കടത്തലിന് ഉദ്യോഗസ്ഥർ സഹായിച്ചാൽ 40 ശതമാനമാണ് കമ്മീഷൻ നല്കുക.കൊടുവള്ളി, കാസർഗോഡ് സംഘങ്ങൾക്ക് വേണ്ടിയാണ് സ്വർണ്ണം കൂടുതൽ എത്തുന്നത് ഔറംഗസീബ് ട്വന്റി ഫോറിനോട് പറഞ്ഞു.
”ഒരു പാസഞ്ചറെ കേരളത്തിൽ നിന്ന് ദുബൈയിലേക്ക് വിടും അവിടെ ഒരു ഏജന്റ്റ് ഉണ്ടാവും അവർ വഴി ബന്ധപ്പെട്ടാണ് സ്വർണ്ണം എത്തിക്കുന്നത്. പക്ഷെ അവിടെയുള്ള ആർക്കും അറിയാൻ കഴിയില്ല ഈ വരുന്നയാളുടെ വിവരം. പിന്നീട് സ്വർണവുമായി ഇവർ കേരളത്തിലെ എയർപോർട്ടിൽ എത്തുമ്പോൾ വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതാണ് പതിവ്. ഇവർ എത്തിയിട്ടുണ്ടെന്ന വിവരം എയർപോർട്ടിൽ നിന്ന് തന്നെ ലഭിക്കും. പിന്നീട് കൊണ്ടുവന്ന സാധനം വാങ്ങി ഇവരെ റോഡിൽ ഇറക്കി വിടുന്നതാണ് പതിവ്.
കടത്തുന്നത് രണ്ടോ മൂന്നോ കിലോ സ്വർണ്ണമാണെങ്കിൽ അത് എയർപോർട്ടിൽ തന്നെ കസ്റ്റംസ് സെറ്റിൽമെന്റ് ആവാറുണ്ട്.അവിടെ ഇതൊക്കെ അറിയാവുന്ന ഉദ്യോഗസ്ഥർ ഉണ്ട്. ഇവർ ഡ്യൂട്ടിയിലുള്ളപ്പോൾ മാത്രമാണ് ടിക്കറ്റ് എടുത്ത് കടത്തൽ സംഘം യാത്രചെയ്യാറുള്ളത്. ഇതൊന്നും ഇപ്പോൾ തുടങ്ങിയ കാര്യമല്ല പണ്ട് മുതലേ ഇതൊക്കെ പതിവാണ്” ഔറംഗസീബ് പറയുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് സംഘം കേരളത്തിലേക്ക് 50 കോടി രൂപ ഒഴുക്കിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. പൊലീസിന്റെ സ്വര്‍ണവേട്ട അട്ടിമറിക്കാന്‍ ആണ് പണം. റോ, ഡിആര്‍ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ വിശദമായ അന്വേഷണം തുടരുകയാണ്. ഒരു രാഷ്ട്രീയ, ഉദ്യോഗസ്ഥ അട്ടിമറിക്കുവേണ്ടിയാണ് പണമൊഴുക്കിയതെന്നാണ് വിവരം. ഇതിന്റെ ആദ്യ ഗഡു കേരളത്തിലേക്ക് എത്തിയെന്നും ചിലര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights : smuggling of gold Assisted by customs officials in airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here