‘അമൽ നീരദിന്റെ സ്റ്റൈലിഷ് ഫ്രെയിമുകൾക്ക് മുന്നിൽ നിൽക്കുക സ്വപ്ന സാക്ഷാത്കാരമല്ലാതെ മറ്റൊന്നുമല്ല’; കുഞ്ചാക്കോ ബോബൻ
സംവിധായകൻ അമൽ നീരദിന് ജൻമദിനാശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബന്‍. ഫേസ്ബുക്കിലൂടെയാണ് കുഞ്ചാക്കോ ബോബൻ ആശംസകൾ നേർന്നത്. നിങ്ങൾ കാറിൽ കടന്നുപോകുന്നത് കണ്ടപ്പോള്‍ സിനിമകളിലെ ഏറ്റവും സ്റ്റൈലിഷ് ഫ്രെയിമുകൾക്ക് പിന്നിൽ ഇയാളാണെന്ന് അന്ന് ചിന്തിച്ചത് ഇപ്പോഴും മനസ്സിലുണ്ട്.
വർഷങ്ങൾക്ക് ശേഷം ഞാൻ ആ മനുഷ്യന്റെ ഫ്രെയിമുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമല്ലാതെ മറ്റൊന്നുമല്ല. സിനിമയുടെ നിർമ്മാണത്തിലും അദ്ദേഹവുമായി സഹകരിക്കുന്നതിൽ കൂടുതൽ അഭിമാനവും സന്തോഷവും തോന്നുന്നു. വലിയ ഹൃദയമുള്ള മനുഷ്യന് എല്ലാ ആശംസകളും നേരുന്നുവെന്നും കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്
‘ഞാൻ ആദ്യമായി നിങ്ങളെ കണ്ട സംഭവം ഇപ്പോഴും ഓർക്കുന്നു, നിങ്ങൾ കാറിൽ കടന്നുപോകുന്നത് കണ്ടപ്പോള്‍ സിനിമകളിലെ ഏറ്റവും സ്റ്റൈലിഷ് ഫ്രെയിമുകൾക്ക് പിന്നിൽ ഇയാളാണെന്ന് അന്ന് ചിന്തിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. വർഷങ്ങൾക്ക് ശേഷം ഞാൻ ആ മനുഷ്യന്റെ ഫ്രെയിമുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ, ഇത് എനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമല്ലാതെ മറ്റൊന്നുമല്ല. സിനിമയുടെ നിർമ്മാണത്തിലും അദ്ദേഹവുമായി സഹകരിക്കുന്നതിൽ കൂടുതൽ അഭിമാനവും സന്തോഷവും തോന്നുന്നു. വലിയ ഹൃദയമുള്ള മനുഷ്യന് എല്ലാ ആശംസകളും നേരുന്നു. ജീവിതത്തിലെ എല്ലാ സന്തോഷവും, ആരോഗ്യവും, ഭാഗ്യവും എന്നേക്കും…ഹാപ്പി ബര്‍ത്ത്ഡേ അമല്‍ നീരദ്’ എന്നാണ് അമല്‍ നീരദിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചത്.
Story Highlights : Kunchako Boban Praises Amal Neerad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here