Advertisement

‘സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി’; ക്രൈം നന്ദകുമാറിനെതിരെ രഹസ്യ മൊഴി നൽകി ശ്വേത മേനോൻ

October 7, 2024
Google News 2 minutes Read
nandhakumar

സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ക്രൈം നന്ദകുമാറിനെതിരെ രഹസ്യ മൊഴി നൽകി നടി ശ്വേത മേനോൻ. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് ശ്വേത മേനോൻ മൊഴി നൽകിയത്. ക്രൈം നന്ദകുമാർ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുംവിധം സംസാരിക്കുകയും ചെയ്ത ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിപ്പെട്ടതിനെത്തുടർന്നാണ് ശ്വേത മേനോന്‍ പരാതി നല്‍തിയത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയില്‍ ഐ ടി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശ്വേത മേനോന്റെ പരാതിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം തള്ളിയ ക്രൈം നന്ദകുമാര്‍ വീഡീയോ നീക്കം ചെയ്യാതെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ വീണ്ടും ശ്രമം നടത്തുകയായിരുന്നു. ഇതോടെയാണ് നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also: ‘ലഹരി ഉപയോഗിച്ചില്ല, ഓം പ്രകാശുമായി യാതൊരു ബന്ധവുമില്ല’; പ്രയാഗ മാർട്ടിൻ 24 നോട്

അതേസമയം, ഇതാദ്യമായല്ല ക്രൈം നന്ദകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതില്‍ കേസെടുക്കുന്നത്. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനും നന്ദകുമാറിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Story Highlights : Swetha Menon gave a secret statement against crime Nandakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here