വിവാദങ്ങൾക്ക് പിന്നാലെ പി.വി അൻവർ ഇന്ന് നിയമസഭയിൽ; ഇരിക്കേണ്ടത് പ്രതിപക്ഷത്ത്
വിവാദങ്ങൾക്കും ഇടതുപക്ഷത്തു നിന്നും നിലപാട് മാറ്റിയതിനും പിന്നാലെ നിലമ്പൂർ എംഎൽഎ പി.വി അൻവർ ഇന്ന് നിയമസഭയിൽ എത്തും. എൽഡിഎഫ് പാർലമെൻററി പാർട്ടിയിൽനിന്ന് ഒഴിവാക്കിയതിനു ശേഷം ആദ്യമായിട്ടാണ് പി.വി അൻവർ സഭയിൽ എത്തുന്നത്. പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കി എന്ന എൽ.ഡി.എഫിന്റെ കത്ത് സ്പീക്കർക്ക് ലഭിച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായിട്ടാണ് അൻവറിന്റെ ഇരിപ്പിടം നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ഇരിപ്പിടം മാറ്റി നൽകണമെന്ന് അൻവർ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്ന് സ്പീക്കർ രേഖാമൂലം അൻവറിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്വതന്ത്രനായതോടെ അൻവറിന് സഭയിൽ സംസാരിക്കാനുള്ള സമയവും കുറയും. മൂന്നുമണിക്കൂർ ചർച്ചയിൽ ഒരു മിനിറ്റാണ് സ്വന്തന്ത്രർക്ക് സാധാരണ കിട്ടുക. അൻവറിനോടുള്ള ഭരണ പ്രതിപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
Story Highlights : PV Anwar in Assembly today after controversie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here