Advertisement

‘ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ല’; പാകിസ്താന് രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി

October 16, 2024
Google News 1 minute Read

പാകിസ്താന് രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. അതിർത്തിക്കപ്പുറം ഭീകരവാദവും തീവ്രവാദവും നടക്കുമ്പോൾ വ്യാപാരം സാധ്യമാകില്ലെന്നാണ് വിമശനം. പാക് തലസ്ഥാനം ഇസ്ലാമാബാദിലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

അതിർത്തിക്കപ്പുറം ഭീകരവാദം, തീവ്രവാദം, വിഘടനവാദം എന്നിവയാണെങ്കിൽ അതിന് സമാന്തരമായി വ്യാപാരവും ഊർജ കൈമാറ്റവും സാധ്യമാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇസ്ലാമാബാദിലെ ഷാങ്ഹായ് ഉച്ചകോടിയാണ് ജയ്ശങ്കറിന്റെ പ്രതികരണം. വികസനത്തിനും വളർച്ചയ്ക്കും സമാധാനവും സുസ്ഥിരതയും ആവശ്യമാണ്. ഭീകരവാദം, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്ന ഷാങ്ഹായി സഹകരണ കൂട്ടായ്മയുടെ ലക്ഷ്യം ഇക്കാലത്ത് നിർണായകം. വികസരസ്വരരാജ്യങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗൺസിലിന്റെ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

കൂടുതൽ പ്രാതിനിധ്യമുള്ളതും ജനാധിപത്യപരവുമായ സുരക്ഷാ കൗൺസിലിനായി ഷാങ്ഹായി കൂട്ടായ്മ വാദിക്കണമെന്നും എസ് ജയ്ശങ്കർ പറഞ്ഞു. ഒമ്പതു വർഷത്തിൽ ഇതാദ്യമായാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ സന്ദർശനം നടത്തുന്നത്.

Story Highlights : S Jaishankar Criticises Pakistan at SCO Summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here