Advertisement

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ ചിത്രത്തില്‍ ടോം ഹോളണ്ടും മാറ്റ് ഡേമണും ഒന്നിക്കുന്നു

5 hours ago
Google News 2 minutes Read
nolan

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ മിസ്റ്ററി ചിത്രത്തില്‍ സ്‌പൈഡര്‍മാന്‍ താരം ടോം ഹോളണ്ടും ഇന്റര്‍സ്റ്റെല്ലാര്‍ താരം മാറ്റ് ഡേമണും പ്രധാന വേഷത്തില്‍ എത്തുന്നു. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ക്രിസ്റ്റഫര്‍ നോളനാണ് നിര്‍വഹിക്കുന്നത്.

2026 ജൂലൈ 17 ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഇത് ഒരു പിരീയിഡ് ഡ്രാമയാണ് എന്നാണ് ചില ഹോളിവുഡ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സിന്‍കോപ്പി ബാനര്‍, എമ്മ തോമസിനൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്റെ ഭാര്യയും പ്രൊഡക്ഷന്‍ പാര്‍ട്ണറുമാണ് എമ്മ തോമസ്.

Read Also: 9 വര്‍ഷം മുന്‍പ് വിഘ്നേഷുമായി പ്രണയത്തിലായ നിമിഷം ഓര്‍ത്തെടുത്ത് നയന്‍താര

ഓപ്പണ്‍ഹൈമറായിരുന്നു ക്രിസ്റ്റഫര്‍ നോളനും യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും ഒന്നിച്ച ആദ്യ ചിത്രം.ആഗോളതലത്തില്‍ 8200 കോടി ഡോളര്‍ സമ്പാദിച്ച ചിത്രത്തിന്റെ സംവിധാനത്തിന് നോളന് മികച്ച സംവിധായകനുള്ള ഓസ്‌കാറും ലഭിച്ചു.

2020ന്റെ അവസാനത്തില്‍ വാര്‍ണര്‍ ബ്രദേഴ്സുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് യൂണിവേഴ്‌സലുമായി ചേര്‍ന്ന് നോളന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍സ്റ്റെല്ലാറിലും ഓപ്പണ്‍ഹൈമറിലും നോളനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മാറ്റ് ഡാമണിന് പുറമേ, സ്‌പൈഡര്‍മാന്‍ സിനിമകളിലൂടെ പ്രശസ്തി നേടിയ ടോം ഹോളണ്ട് ആദ്യമായാണ് നോളന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്പൈഡര്‍മാന്‍ 4, അവഞ്ചേഴ്സ്: ഡൂംസ്ഡേ എന്നീ ചിത്രങ്ങളുടെയും ഭാഗമാണ് ടോം ഹോളണ്ട്.

നോളന്റെ ഓരോ ചിത്രവും സിനിമാ ലോകത്തെ ഉത്സാഹിപ്പിക്കുന്നതാണ്. ടോം ഹോളണ്ടും മാറ്റ് ഡേമണും ഒന്നിക്കുന്ന ഈ പുതിയ ചിത്രവും വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Story Highlights : Tom Holland To Star Alongside Matt Damon In Christopher Nolan’s Next Film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here