Advertisement

മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറി; രാജസ്ഥാനിലെ സികാറിൽ 12 മരണം, 30 പേർക്ക് പരിക്ക്

9 hours ago
Google News 2 minutes Read

രാജസ്ഥാനിലെ സികാറിൽ ബസപകടത്തിൽ പെട്ട് യാത്രക്കാരടക്കം 12 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജയ്പൂറിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സലസറിൽ ബസ് മേൽപ്പാലത്തിൻ്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലക്ഷ്മൺഗഡിൽ ഒരു വളവിലൂടെ പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം.

അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്ലൈഓവറിൻ്റെ ചുമരിലേക്ക് ഇടിച്ചുകയറി. ബസിൻ്റെ വലതുഭാഗം പൂർണമായി തകർന്നു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിൻ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചത്.

Story Highlights : 12 killed 30 injured after bus rams into flyover in Sikar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here