Advertisement

ഫ്‌ളവേഴ്‌സ് കല്‍പ്പാത്തി ഉത്സവിന് പാലക്കാട് വര്‍ണാഭമായ തുടക്കം; തിരിതെളിയിച്ച് ജോജു ജോര്‍ജ്

10 hours ago
Google News 2 minutes Read
Joju George inaugurated Flowers Kalpathi ulsav

പാലക്കാട് ഇന്നോളം കണ്ടിട്ടില്ലാത്ത വിനോദ,വിജ്ഞാന,വിപണന ഉത്സവം ഫ്ളവേഴ്‌സ് കല്‍പ്പാത്തി ഉത്സവിന് വര്‍ണ്ണാഭമായ തുടക്കം. നടന്‍ ജോജു ജോര്‍ജ് കാല്‍പാത്തി ഉത്സവിന് തിരിതെളിയിച്ചു. ആദ്യദിനം തന്നെ പാലക്കാട്ടുകാരുടെ വന്‍ ഒഴുക്കാണ് കാല്‍പാത്തി ഉത്സവിലേക്കുണ്ടാകുന്നത്. (Joju George inaugurated Flowers Kalpathi ulsav )

പാലക്കാട്ടുകാര്‍ക്ക് ഏറ്റവും മികച്ച വിനോദ, വിജ്ഞാന, വിപണന അനുഭവം ഒരുക്കുകയാണ് ഫ്ളവേഴ്സ് ലക്ഷ്യമിട്ടതെന്ന് ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. ഫ്ളവേഴ്‌സ് വേദിയില്‍ തന്റെ പുതിയ ചിത്രമായ പണിയിലെ താരങ്ങള്‍ക്കൊപ്പം വരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമെന്ന് ജോജു ജോര്‍ജ് പറഞ്ഞു. ഫ്ളവേഴ്‌സ് സംഘടിപ്പിക്കുന്ന പരിപാടി ആയതുകൊണ്ട് കാല്‍പാത്തി ഫെസ്റ്റ് മികച്ച അനുഭവം ആയിരിക്കുമേന്നും ജോജു കൂട്ടിച്ചേര്‍ത്തു.

Read Also: യാത്രയയപ്പ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കാണാനെത്തി, തെറ്റുപറ്റിയെന്ന് പറഞ്ഞു; കളക്ടറുടെ മൊഴി

പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടിലാണ് കല്‍പ്പാത്തി ഉത്സവ് നടക്കുന്നത്. ഇത്തവണത്തെ കല്‍പാത്തി രഥോത്സവം ലോകശ്രദ്ധയിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ഫ്ളവേഴ്സും ട്വന്റി ഫോറും കലാ-വ്യാപാര-വിനോദ മേളയുമായി എത്തുന്നത്. 110ല്‍പ്പരം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. എആര്‍,വിആര്‍ വിസ്മയങ്ങള്‍, ദിവസവും അതിഥികളായി സിനിമാസീരിയല്‍ താരങ്ങള്‍,80ലധികം ഗായികാഗായക സംഘം,25ലധികം മിമിക്രി താരങ്ങള്‍ എന്നിങ്ങനെ കാഴ്ചകളുടെ കലവറയൊരുക്കുകയാണ് കല്പാത്തി ഉത്സവിലൂടെ ഫ്ളവേഴ്സും ട്വന്റിഫോറും.

Story Highlights : Joju George inaugurated Flowers Kalpathi ulsav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here