Advertisement

‘500 വർങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ, അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യ ദീപാവലിയാണിത്’ ; നരേന്ദ്രമോദി

18 hours ago
Google News 1 minute Read

500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ പൗരന്മാർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു. വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഞങ്ങളും ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതയുള്ളതാണ് . 500 വർഷങ്ങൾക്ക് ശേഷം, അയോധ്യയിലെ തന്റെ മഹത്തായ ക്ഷേത്രത്തിൽ ശ്രീരാമൻ ഇരിക്കുന്നു, അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്. ഇത്തരമൊരു സവിശേഷവും മഹത്തായതുമായ ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എല്ലാവരും വളരെ ഭാഗ്യവാന്മാരാണ്,” പ്രധാനമന്ത്രി പറഞ്ഞു.

പ്രൗഢ ​ഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതൽ 28 ലക്ഷം വരെ ചിരാതുകൾ തെളിയിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് യുപി സർക്കാരിന്റെ ശ്രമം.

Story Highlights : Narendra Modi Diwali Wish Ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here