പ്രധാനമന്ത്രിയുടെ സംരക്ഷകയായ ലേഡി ‘എസ്പിജി’ യോ? കങ്കണയുടെ ഇന്‍സ്റ്റാ സ്‌റ്റോറിയിലൂടെ വൈറലായ ഈ ‘പെണ്‍പുലി’ സത്യത്തില്‍ ആരാണ്?
പ്രത്യേകിച്ച് ഒരു ക്യാപ്ഷനും നല്‍കാതെ തന്നെ കങ്കണ റണാവത്ത് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി ഇട്ട ഒരു ഫോട്ടോ വളരെ പെട്ടെന്ന് തന്നെ നെറ്റിസണ്‍സ് ഏറ്റെടുത്തു. ചിത്രത്തിന്റെ ആശയം അത്രയും വ്യക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും മന്ത്രി കിരണ്‍ റിജിജുവിനുമൊപ്പം ആത്മവിശ്വാസത്തോടെ നടക്കുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥയുടെ ചിത്രമായിരുന്നു അത്. ഇതാണ് പെണ്‍കരുത്ത് എന്ന് വാഴ്ത്തിക്കൊണ്ട് ചിത്രത്തെ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉത്തരവാദിത്തതോടെ ചെയ്യുന്ന ഈ പെണ്‍പുലി വളരെ ട്രെയിന്‍ഡ് ആയ സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ആണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്. എന്നാല്‍ ഇത് സത്യമാണോ? പ്രധാനമന്ത്രിയുടെ സംരക്ഷകയായി സോഷ്യല്‍ മീഡിയ കുറച്ചുമണിക്കൂറുകളായി വാഴ്ത്തുന്ന ആ യുവ ഓഫിസര്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? (Fact Check Kangana Ranaut’s Instagram Post Of Woman Commando)
സോഷ്യല്‍ മീഡിയ കണ്ടെത്തിയതുപോലെ ഈ യുവതി എസ്പിജിയില്‍ ഉള്‍പ്പെട്ടയാളല്ല. പ്രധാനമന്ത്രിയുടെ ഏറ്റവുമടുത്ത സുരക്ഷാ സംഘത്തെയാണ് എസ്പിജിയെന്ന് പറയുന്നത്. 2015 മുതല്‍ ചില വനിതകള്‍ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. വനിതാ എസ്പിജി കമാന്‍ഡോസിനെ ക്ലോസ് പ്രൊട്ടക്ഷന്‍ ടീമിലാണ് ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഈ ഉദ്യോഗസ്ഥ എസ്പിജിയില്‍ ഉള്‍പ്പെട്ടതല്ലെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ യുവ ഉദ്യോഗസ്ഥ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് ( സിആര്‍പിഎഫ്) അസിസ്റ്റന്റ് കമാന്‍ഡന്റ് ആണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പിഎസ്ഒ ആണവര്‍.
Story Highlights : Fact Check Kangana Ranaut’s Instagram Post Of Woman Commando
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here