Advertisement

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 2024ൽ അല്ലു അർജുൻ്റെ ആസ്തി ഇങ്ങനെ

December 6, 2024
Google News 3 minutes Read
allu

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതിൽ സംശയമില്ല. ആദ്യ ചിത്രമായ ഗംഗോത്രിയിൽ നിന്ന് പുഷ്പ 2 വരെയുള്ള അല്ലു അർജുൻ എന്ന നടന്റെ യാത്ര വളരെ എളുപ്പമായിരുന്നില്ല. അല്ലുവിനെ ആദ്യ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. ഈ ചിത്രം മലയാളത്തിൽ സിംഹകുട്ടി എന്നപേരിൽ മൊഴിമാറ്റം ചെയ്തും ഇറക്കിയിരുന്നു. അഭിനയ ജീവിതത്തിലെ വഴിത്തിരിവ് എന്ന് പറയാവുന്ന ‘ആര്യ’ യിലൂടെയാണ് അല്ലു അർജുൻ യുവാക്കൾക്കിടയിൽ ശ്രദ്ദേയനായി തുടങ്ങിയത്. ഇപ്പോഴും അദ്ദേഹത്തിന്റെ ആരാധകരിൽ ഭൂരിഭാഗവും യുവാക്കൾ തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. പിന്നീടങ്ങോട്ട് ബണ്ണി, ഹാപ്പി എന്നിങ്ങനെ നീളുന്നു യുവാക്കൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങൾ.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ അല്ലു അർജുനാണെന്നാണ് ഫോബ്‌സ് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പുഷ്പ 2ൽ അല്ലുവിന് പ്രതിഫലമായി ലഭിച്ചത് 300 കോടി രൂപയായിരുന്നു. വിജയ്, കമൽ ഹാസൻ, രജനീകാന്ത്, അജിത് കുമാർ, പ്രഭാസ്, തുടങ്ങിയ അഭിനേതാക്കൾ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തേക്കാൾ ഇരട്ടിയാണ് ഈ തുക. അല്ലു അർജുൻ്റെ മൊത്തം ആസ്തി നോക്കുമ്പോൾ, ഫിനാൻഷ്യൽ എക്‌സ്പ്രസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024-ലെ കണക്കനുസരിച്ച് അല്ലു അർജുൻ്റെ ആസ്തി ഏകദേശം 460 കോടി രൂപയാണ്. ഹൈദരാബാദിൽ അല്ലുവിനുള്ളത് 100 കോടി രൂപ വിലമതിക്കുന്ന ആഡംബര ഭവനമാണ്. വീടിനുള്ളിൽ തന്നെ ഇൻഡോർ ജിം, നീന്തൽക്കുളം, ഹോം തിയേറ്റർ, കുട്ടികൾക്കായി ഒരു വലിയ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Read Also: മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, അമരനില്‍ സായ് പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു

ഒരു കാർ പ്രേമി കൂടിയായ അല്ലു അർജുന് ആഡംബര വാഹനങ്ങളുടെ പ്രത്യേക ശേഖരം തന്നെയുണ്ട്. അദ്ദേഹത്തിൻ്റെ ഗാരേജിൽ റേഞ്ച് റോവർ വോഗ്, ഹമ്മർ H2, ജാഗ്വാർ XJL, വോൾവോ XC90 T8 എക്സലൻസ് തുടങ്ങിയ വാഹനങ്ങളാണ് ഉള്ളത്. 2022-ൽ അല്ലു അർജുൻ തൻ്റെ മുത്തച്ഛനായ അല്ലു രാമലിംഗയ്യയോടുള്ള ആദരസൂചകമായി ഹൈദരാബാദിൽ അല്ലു സ്റ്റുഡിയോ ആരംഭിച്ചിരുന്നു. 10 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റുഡിയോ സിനിമാ നിർമ്മാണത്തിലും ടെലിവിഷൻ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. അല്ലു കുടുംബത്തിന് ഗീത ആർട്സ് എന്ന സിനിമാ നിർമ്മാണ കമ്പനിയും ഉണ്ട്. 2023 ലാണ് താരം ഹൈദരാബാദിൽ മൾട്ടിപ്ലക്സ് സ്വന്തമാക്കിയത്. ജൂബിലി ഹിൽസിൽ ബഫല്ലോ വൈൽഡ് വിങ്‌സ് ഔട്ട്‌ലെറ്റും അല്ലു അർജുന്റേതായിട്ടുണ്ട്. തങ്ങളുടെ സ്വന്തം OTT പ്ലാറ്റ്‌ഫോമായ ‘ആഹാ’യുടെ ബ്രാൻഡ് അംബാസഡറാണ് അർജുൻ. അദ്ദേഹത്തിൻ്റെ പിതാവ് അല്ലു അരവിന്ദും ജൂപ്പള്ളി രാമേശ്വര് റാവുവും ചേർന്നാണ് ഈ പ്ലാറ്റ്ഫോം സ്ഥാപിച്ചത്.

Story Highlights : What is Allu Arjun’s net worth in 2024?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here